Jump to content

സംവാദം:യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജോർജ്ജുകുട്ടി മാഷേ, ദയവായി തിരുത്തലുകൾ (മായ്ക്കലുകൾ) സംവാദത്തിലൂടെ തീരുമാനിക്കൂ… -- സിജോ വർഗ്ഗീസ്, മൈക്കാവ് 13:49, 2 ജനുവരി 2011 (UTC)[മറുപടി]

മിക്കവാറും തിരുത്തലുകളിലൊക്കെ ഒരളവു വരെ മായ്ക്കൽ ഉൾപ്പെടും. അതോരോന്നും ചർച്ച ചെയ്തു തീരുമാനിക്കുക നടപ്പുള്ള കാര്യമല്ല. പുതിയ നിയമത്തിൽ നിന്ന് മൂന്നദ്ധ്യായം മുഴുവനായി ഒരു ലേഖനത്തിൽ പകർത്തിവയ്ക്കുന്നതും മറ്റും വിക്കിപ്പീഡിയ എന്തെന്ന് അറിയാഞ്ഞിട്ടോ അതിനെ ഗൌരവമായി എടുക്കാഞ്ഞിട്ടോ ആണ്. അതൊക്കെ നീക്കാൻ ചർച്ച നടത്തുക പ്രായോഗികമല്ല. ചർച്ചയുടെ ആവശ്യവുമില്ല. അതുപോലെ, "യാഥാസ്ഥിതിക മൌലികവാദികൾ" എന്ന് സ്വയം കുമ്പസാരിക്കുന്ന ഏതോ വിഭാഗത്തിന്റെ വെബ്സൈറ്റിന്റെ ലിങ്ക്, "മുഖ്യധാര"-യെന്ന അവാസ്തവലേബലിൽ ലേഖനങ്ങളിലെല്ലാം കൊടുക്കുന്നതും അക്ഷന്തവ്യമായ തെറ്റാണ്. ആ വെബ്സൈറ്റിൽ നിന്ന് ഈ ലേഖനത്തിൽ കൊടുത്തിരിക്കുന്ന ലിങ്ക് തന്നെ, ആ സൈറ്റിന്റെ സ്വഭാവം വിളിച്ചുപറയുന്നു. സത്യസന്ധതയില്ലാത്ത polemic -നെ മാത്രം ആശ്രയിക്കുന്ന ഒരു തരംതാണ വേദപ്രസംഗഖണ്ഡം അല്ലാതെ മറ്റൊന്നുമല്ല അത്. വൈജ്ഞാനിക സ്വഭാവം തേടുന്ന ഒരു ലേഖനത്തിന് ഒട്ടും ചേരാത്ത പാഴ്ചുമട്. ഇതൊക്കെയായിട്ടും ലിങ്ക് നിലനിർത്തിയേ തൃപ്തി വരൂ എന്നാണെങ്കിൽ നടക്കട്ടെ.Georgekutty 06:52, 5 ജനുവരി 2011 (UTC)[മറുപടി]

നമ്മുടെ സംവാദങ്ങളിൽ പ്രസ്തുത വെബ്സൈറ്റിനെക്കുറിച്ച് പലപ്പോഴും ചർച്ച ചെയ്തുകഴിഞ്ഞതാണ്. എനിക്ക് എന്തെങ്കിലും വൈകാരികബന്ധം ഈ വെബ്സൈറ്റുമായി ഇല്ല. അതിൽതന്നെ പ്രസ്താവിക്കപ്പെട്ടതിനപ്പുറമായ അറിവും അതിന്റെ ഉപജ്ഞാതാക്കളെക്കുറിച്ച് എനിക്ക് ഇല്ല. എന്നാൽ മലയാളഭാഷയിൽ ഇപ്പോൾ ലഭ്യമായതിൽ കൊള്ളാവുന്നത് എന്നതുകൊണ്ടാണ് അതിലേക്ക് ലിങ്ക് നൽകുന്നത്. ഒരുപക്ഷേ, മുഖ്യധാരാ ക്രൈസ്തവ വീക്ഷണം ഉൾക്കൊള്ളുന്നതും ഓരോ വിഷയങ്ങളിലും ഒതുങ്ങിനിൽക്കുന്നതുമായ ഇതിലും ഉത്തമമായ ഒരു മലയാള വെബസൈറ്റ് ഞാൻ കണ്ടെത്തിയാൽ തീർച്ചയായും അതിനുതന്നെ മുൻഗണന നൽകുന്നതായിരിക്കും. താങ്കളുടെ അറിവിൽ അത്തരം വെബ്സൈറ്റുകളുണ്ടെങ്കിൽ അറിയിക്കുക. നിർഭാഗ്യവശാൽ താങ്കളുടെ 'വൈജ്ഞാനിക ദൃഷ്ടിയിൽ' പ്രസ്തുത ലിങ്ക് സത്യസന്ധതയില്ലാത്ത ഒരു പാഴ്ചുമടായി തോന്നുവാൻ കാരണം അതിനെക്കുറിച്ചുള്ള മുൻവിധികൊണ്ടാണെന്നു തോന്നുന്നു. ഞാൻ മുഖ്യധാര എന്ന ലേബലിൽ കൊടുക്കുന്നത് എല്ലാം മുഖ്യധാരാ ക്രൈസ്തവ വിശ്വാസം ഉൾക്കൊള്ളുന്ന പേജിലേക്കുള്ള ലിങ്കുകൾ തന്നെയാണ്, അത് അവാസ്തവ പ്രസ്താവനയല്ല.
" ഹെർമൻ ഗുണ്ടർട്ട് എന്ന ജെർമൻ പാതിരിയുടെ പരിശ്രമഫലമായി മലയാളത്തിൽ ആദ്യത്തെ നിഘണ്ടുവും വ്യാകരണഗ്രന്ഥവും സൃഷ്ടിക്കപ്പെട്ടു. ഒരു സാധാരണ പാതിരിയായി പ്രവർത്തിച്ചെങ്കിലും, ഭാഷാ പാണ്ഡിത്യത്തിന്റെ പേരിലാണ് അദ്ദേഹം ചരിത്രത്തിൽ അവിസ്മരണീയനായത്. 1868ൽ എഴുതിയ മലയാളം വ്യാകരണം , 1872ലെ ഗുണ്ടർട്ട് നിഘണ്ടു എന്ന മലയാളംഇംഗ്ലീഷ് ഡിക്ഷ്ണറി എന്നിവ വളരെ സുപ്രധാനമാണ്. ഭാഷാ വ്യാകരണത്തിൽ അദ്ദേഹം നടത്തിയ പഠനങ്ങൾ, സംസ്കൃതേതരമായ ആദ്യത്തെ ആധികാരിക പഠനമായിരുന്നു. സ്വന്തമായി രണ്ടു പ്രസിദ്ധീകരണങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇതിൽ ഒന്നായ രാജ്യ സമാചാരം മലയാളത്തിലെ ആദ്യത്തെ വർത്തമാന പത്രമായി വിലയിരുത്തപ്പെടുന്നു. ” (ഹെർമൻ ഗുണ്ടർട്ട്എന്ന ലേഖനത്തിൽ നിന്നും)
അതിന്റെ സംവാദം താളിൽ താങ്കൾ തന്നെ എഴുതിയത്: “മതപ്രചാരണം ലക്ഷ്യം വച്ചിരുന്നെങ്കിലും രാജ്യസമാരവും മറ്റും പത്രങ്ങൾ ആകാതിരിക്കുന്നതെങ്ങനെ? ദേശാഭിമാനിയോ, ജനയുഗമോ, വീക്ഷണമോ, നസ്രാണിദീപികയോ ഒന്നും പത്രമല്ലെന്ന് ആ യുക്തി വച്ചു വാദിച്ചുകൂടേ.” (സംവാദം:ഹെർമൻ ഗുണ്ടർട്ട്) ഇതേ തത്വം തന്നെ താങ്കൾ എതിർക്കുന്ന ലിങ്കുകൾക്കും പ്രായോഗികമാക്കിയാൽ പ്രശ്നം പരിഹരിക്കപ്പെടും. മലയാളഭാഷയെ ഇന്നത്തെ അവസ്ഥയിലേക്ക് വികസിപ്പിച്ചതിൽ മിഷനറിമാരുടെ സുവിശേഷ പ്രചരണത്തിന്റെ പാഴ്മൂടിന്റെ പങ്ക് തള്ളിക്കളയാൻ സാധിക്കാത്തതുകൊണ്ട് വിക്കിയിലെ മലയാള ക്രൈസ്തവ ഫലകത്തിലെ പുറംകണ്ണിയിലും അല്പം വേദപ്രസംഗഖണ്ഡം കണ്ടാലും മലയാളഭാഷയ്ക്ക് കുഴപ്പമൊന്നും സംഭവിക്കില്ല, ഓരോരുത്തരും അവർക്ക് ആവശ്യമുള്ള ഖണ്ഡം മാത്രമേ സ്വീകരിക്കുകയുള്ളു. -- സിജോ വർഗ്ഗീസ്, മൈക്കാവ് 09:42, 5 ജനുവരി 2011 (UTC)[മറുപടി]


ഗുണ്ടർട്ടിന്റേയും മറ്റു മിഷനറിമാരുടേയും സേവനങ്ങളുടെ മഹത്വമോ, മലയാളഭാഷയുടെ ഭാവിയോ ഒന്നും ഇവിടെ വിഷയമല്ല. വിക്കിപ്പീഡിയയിലെ ലേഖനങ്ങളുടെ ഉള്ളടക്കവും, കഴിയുന്നത്ര ലിങ്കുകളും വൈജ്ഞാനികസ്വഭാവം ഉള്ളതായിരിക്കണം എന്നേ ഞാൻ പറഞ്ഞുള്ളു. പ്രചാരണപരം മാത്രമായ ഉള്ളടക്കം അടങ്ങുന്ന ഈ ലിങ്ക്, അതും ചിലപ്പോൾ പരമാബദ്ധം ഉൾക്കൊള്ളുന്നതെന്നു തെളിഞ്ഞിട്ടുള്ളത്, കൊടുക്കേണ്ട ഒരു കാര്യവുമില്ല. വേദപ്രചാരസൈറ്റ് ആയതുകൊണ്ടല്ല അതു ലിങ്ക് ആക്കുന്നതിനെ ഞാൻ എതിർത്തത്. ഇതേ സ്വഭാവവും നിലവാരവുമുള്ള ഏതെങ്കിലും യുക്തിവാദി സൈറ്റിന്റെ കാര്യത്തിലായാലും എന്റെ നിലപാട് ഇതു തന്നെയായിരിക്കും. സിജോയ്ക്ക് ഈ സൈറ്റുമായി ആത്മബന്ധം ഉണ്ടെന്നൊന്നും ഞാൻ പറയില്ല. പക്ഷേ, സിജോയുടെ ഒരു ലേഖനത്തിലെ ദൈവനിശ്വാസീയം എന്ന വിചിത്രപദത്തിന്റെ സ്രോതസ് തേടിപ്പോയ എനിക്ക് ഒരു ഗൂഗിൽ തെരച്ചിലിൽ കിട്ടിയത് ഈ സൈറ്റ് മാത്രമാണ് എന്ന അനുഭവം ഉണ്ട്.Georgekutty 11:44, 5 ജനുവരി 2011 (UTC)[മറുപടി]

മലയാള ഭാഷയിൽ നിലവിൽ ഇതിലും ഉത്തമമായ മറ്റൊരു വെബ്സൈറ്റ് താങ്കൾക്കും കണ്ടെത്താനാകത്ത സ്ഥിതിയിൽ ഇതിൽ നിന്നുള്ള ലിങ്കുകൾ കൊടുക്കുന്നതിനേ നിർവ്വാഹമുള്ളു. മാഷിന്റെ മലയാള ഭാഷാപാണ്ഡിത്യം മലയാള വിക്കിക്ക് മുതൽക്കൂട്ടാണ്. എന്നാൽ ഒരു അക്ഷരത്തെറ്റ് കൊണ്ടല്ല ഈ ലിങ്ക് താങ്കളുടെ കണ്ണിലെ കരടായത് എന്ന് വ്യക്തമാണ്. നിശ്വസിക്കുക എന്ന പദത്തോട് ചേർത്ത് ദൈവനിശ്വാസീയം (ദൈവത്താൽ നിശ്വസിക്കപ്പെട്ടത്) എന്ന് പറയുന്നത് തെറ്റാണോ എന്ന് ഞാൻ സംശയിക്കുന്നു. 'ദൈവശ്വാസീയം', 'ദൈവനിശ്വാസീയം' എന്നീ വാക്കുകൾ സമാന അർത്ഥത്തിൽ ഉപയോഗിക്കുന്നത് ഞാൻ കേട്ടിട്ടുള്ളതാണ്. ഈ വെബ്സൈറ്റ് കാണുന്നതിനും വളരെ മുമ്പ് ഉപയോഗിച്ചിട്ടുള്ളതുമാണ്. ഒരു പക്ഷേ, തെറ്റായിരിക്കാം, പരിശോദിക്കേണ്ടതുണ്ട്. എന്നാൽ ഈ വെബ്സൈറ്റിൽ തന്നെ സത്യവേദപുസ്തകം ദൈവശ്വാസീയമാണ്‌ എന്നു പറഞ്ഞാൽ അതിന്റെ അര്ത്ഥം എന്താണ്‌? എന്ന ലേഖനത്തിൽ ദൈവശ്വാസീയം എന്ന വാക്കുതന്നെയാണ് ഉപയോഗിച്ചിരിക്കുന്നതും. -- സിജോ വർഗ്ഗീസ്, മൈക്കാവ് 12:44, 5 ജനുവരി 2011 (UTC)[മറുപടി]
ഒരു പദത്തിനു വേണ്ടി സംവാദം വേണോ? "ദൈവനിശ്വാസീയം" എന്നതിനു സമമായ പദം ബൈബിളിൽ തന്നെയുള്ളത് ചുണ്ടികാണിക്കാൻ ആഗ്രഹിക്കുന്നു. 2 തിമൊഥെയൊസ് 3:16,17
  • സത്യവേദപുസ്തകം-- എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.
  • പുതിയ ലോക ഭാഷാന്തരം-- എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തമാണ്. പഠിപ്പിക്കുന്നതിനും, ശാസിക്കുന്നതിനും കാര്യങ്ങൾ നേരെയാക്കുന്നതിനും ശിക്ഷണം നൽകുന്നതിനും അവ ഉപകരിക്കുന്നു.
  • കത്തോലിക ബൈബിൾ (POC)- വിശുദ്ധ ലിഖിതങ്ങളെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റ് തിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു.
  • വിശുദ്ധ സത്യവേദപുസ്തകം-- എല്ലാ തിരുവെഴുത്തും ദൈവനിവേശിതമാകുന്നു. അവ ഉപദേശത്തിനും ശാസനയ്ക്കും തെറ്റുതിരുത്തലിനും നീതിയിലുള്ള അഭ്യാസത്തിനും പ്രയോജനമുള്ളതാകുന്നു.--സ്നേഹശലഭം:സം‌വാദം 17:12, 10 ജനുവരി 2011 (UTC)[മറുപടി]